Connect with us

Kerala

മൂന്നാര്‍ കൈയേറ്റം: ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് വി.എസ്

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്കു വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. കൈയേറ്റക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് യുക്തിക്കു നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള വിധിക്കെതിരായ സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററിന് എതിരായ ഹര്‍ജിയും ഹൈക്കോടതി തള്ളി.