ഡല്‍ഹിയില്‍ കോടതിമുറിയില്‍ വെടിവെപ്പ്; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted on: December 23, 2015 12:23 pm | Last updated: December 23, 2015 at 4:44 pm

gunന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതിമുറിയില്‍ വെടിവെപ്പ്. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കഡ്കഡുമ കോടതി സമുച്ഛയത്തിലെ 73ാം നമ്പര്‍ മുറിയിലായിരുന്നു വെടിവെപ്പ്. വെടിവെപ്പില്‍ പരുക്കേറ്റ പോലീസുകാരന്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു കോടതി ജീവനക്കാരനും അഭിഭാഷകനുമാണ് പരുക്കേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെടിവെപ്പിന്റെ കാരണം അറിവായിട്ടില്ല.