Connect with us

National

ഡല്‍ഹി വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ബിഎസ്എഫ് 20 ലക്ഷം രൂപ ധനസഹായം നല്‍കും

Published

|

Last Updated

ഡല്‍ഹി വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ബി.എസ്.എഫ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കായി 20 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക ഗ്രാമത്തില്‍ ബിഎസ്എഫ് ചെറുവിമാനം തകര്‍ന്നു വീണാണ് പത്തു പേര്‍ മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്.
ഡല്‍ഹിയില്‍നിന്ന് റാഞ്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ബിഎസ്എഫിന്റെ ടെക്‌നീഷ്യന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. റാഞ്ചിയിലേക്ക് ഒരു ഹെലികോപ്റ്റര്‍ നന്നാക്കുന്നതിനായി പുറപ്പെട്ട സംഘമാണിത്. വിമാനത്തിലുണ്ടായിരുന്ന പത്തു പേരും മരിച്ചെന്ന് ബിഎസ്എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.