കേസ് നല്‍കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അരുണ്‍ ജെയ്റ്റിലിയോട് കെജ്‌രിവാള്‍

Posted on: December 21, 2015 9:18 pm | Last updated: December 21, 2015 at 9:18 pm

arvind-kejriwal-ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയെ മാനനഷ്ടത്തിന് കേസ് നല്‍കി പേടിപ്പിക്കാന്‍ നോക്കരുതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. അന്വേഷണ കമ്മീഷന് മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ജെയ്റ്റ്‌ലിയെ കെജ്‌രിവാള്‍ വെല്ലുവിളിച്ചു. ‘ഞങ്ങള്‍ക്കെതിരെ കേസ് നല്‍കി പേടിപ്പിക്കാമെന്ന് ജയ്റ്റ്‌ലി കരുതേണ്ട, അഴിമതിക്കെതിരായുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്നും അന്വേഷണ കമ്മീഷനുമായി സഹകരിക്കുകയും നിരപരാധിത്വം തെളിയിക്കുകയുമാണ് വേണ്ടതെന്നും’ കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ക്രിക്കറ്റ് ഭരണസമിതി (ഡിഡിസിഎ) ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളടക്കം അഞ്ചുപേര്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. പത്ത് കോടി രൂപയമാണ് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു കോടതികളിലായി സിവില്‍,ക്രിമിനല്‍ വകുപ്പുകളിലാണ് കേസ് നല്‍കിയിരിക്കുന്നത്.