വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി

Posted on: December 21, 2015 7:28 pm | Last updated: December 21, 2015 at 7:28 pm
SHARE

vellappally-natesanകൊച്ചി: സമത്വമുന്നേറ്റ യാത്രക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി. ഹര്‍ജി കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നു സൂചന ലഭിച്ചതോടെയാണു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. താന്‍ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയിട്ടില്ലെന്നും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍നയത്തെയാണ് വിമര്‍ശിച്ചതെന്നും ഹര്‍ജിയില്‍ വെള്ളാപ്പള്ളി വിശദീകരിക്കുന്നു. കേസില്‍ പരാതിക്കാരനായ കെപിസിസി അധ്യക്ഷന്‍ വിഎം .സുധീരന്‍ പ്രസംഗത്തിനു ദൃക്‌സാക്ഷിയല്ലെന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു്. ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.