ജിദ്ദ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനു ജനുവരി ഒന്നിനു തുടക്കം

Posted on: December 21, 2015 3:27 pm | Last updated: December 21, 2015 at 3:27 pm
ജിദ്ദ പ്രീമിയര്‍ ലീഗ് അസദുദ്ദീന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കപ്പ് പ്രദര്‍ശന ചടങ്ങില്‍ ഇത്തവണ മത്‌സരിക്കുന്ന ടിമുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റില്‍ നിന്ന്
ജിദ്ദ പ്രീമിയര്‍ ലീഗ് അസദുദ്ദീന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കപ്പ് പ്രദര്‍ശന ചടങ്ങില്‍ ഇത്തവണ മത്‌സരിക്കുന്ന ടിമുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റില്‍ നിന്ന്

ജിദ്ദ : ജിദ്ദ ക്രിക്കറ്റ് അസോസിയേഷനു (ജെ.സി.എ) കീഴില്‍ നടക്കുന്ന ജിദ്ദ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ജനുവരി ഒന്നിനു തുടക്കമാവും. അസദുദ്ദീന്‍ ഒവൈസി കപ്പിനു വേണ്ടിയുള്ള ഒമ്പതാമത് ടൂര്‍ണമെന്റിന്റെ കപ്പ് പ്രദര്‍ശന ചടങ്ങ് കഴിഞ്ഞ ദിവസം അസീസിയ ഹല ക്രിക്കറ്റ് അക്കാഡമി സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങൂകളോടെ നടന്നു. ബസാം ഇത്തിഹാദ് പ്രസിഡണ്ട് അഹ്മദുദ്ദീന്‍ ഒവൈസി, ഖാലിദ് അല്‍ മഈന, സമീര്‍ നിദാല്‍ ഖാന്‍, ഇബ്രാഹിം അല്‍ ഒതൈബി തുടങ്ങിയ പ്രമുര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികളൂടേതടക്കം അന്‍പതോളം ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ സുലൈമാനിയയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണു നടക്കുന്നത്. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 132 മത്സരങ്ങളാണുണ്ടായിരിക്കുക.
അബ്ദുല്‍ ലത്തിഫ് ജമീല്‍ ടീം, അറേബ്യന്‍ ഇലവന്‍ ക്രികറ്റ് ടീം, അസ്സീസിയ ഡെക്കാന്‍, ജിദ്ദാ വാരിയേഴ്‌സ്, കിംഗ്ഡം ക്രിക്കറ്റ് ക്ലബ്, അല്‍ സലാമാ ഫാല്‍ക്കണ്‍സ്, ജിദ്ദാ ഗ്ലാഡിയേറ്റേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ ഹൈദരബാദ്, തെലുങ്കാന വാരിയേഴ്‌സ് തുടങ്ങി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് കപ്പ് ലോഞ്ചിംഗ് ചടങ്ങിന്റെ മാറ്റുകൂട്ടി. ടൂര്‍ണമെന്റിന്റെ പ്രമുഖ പ്രായോജകരുടെ പ്രതിനിധികളായി സയ്യിദ് സമീര്‍ (ഡ്രീം ഇന്ത്യ), മുഹമ്മദ് റഫീഖ് ( മുംതാസ് ഗ്രൂപ്പ്), സയിദ് മൊസാം അലി (അല്‍ വഫാഖ് അല്‍ ഷഹീ ഗ്രൂപ്പ്), ടി.പി. ഷുഐബ് (അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ്) തുടങ്ങിയവരും ചടങ്ങില്‍ സന്നഹിതരായിരുന്നു.
ജിദ്ദാ പ്രീമിയര്‍ ലീഗ് പ്രതിനിധികളായി സയിദ് ഹസ്മത്തുള്ള ഹുസൈനി, സയിദ് മുറം നസീര്‍, മിര്‍ മിറാജ് അലി, സയിദ് മുറം നസീര്‍, മിര്‍ മിറാജ് അലി, മുഹമ്മദ് ആമിര്‍ തുടങ്ങിയവരും ജിദ്ദാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളായി മുഹമ്മദ് ഇ്ബാല്‍, അജിയാസ് അഹ്മദ് ഖാന്‍, മിര്‍സ ഖുദര്‍ത്ത് നവാസ് ബെയ്ഗ്, സയിദ് അസീസ്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.