കത്ത് വിവാദം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍

Posted on: December 21, 2015 12:27 pm | Last updated: December 21, 2015 at 12:27 pm
SHARE

aryadan_5കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയുടെ കത്ത് സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കത്ത് വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. അന്വേഷണം വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യമന്ത്രിയില്ലാത്തത് പ്രശ്‌നമല്ല. ധനകാര്യം കൈകാര്യം ചെയ്ത് മുഖ്യമന്ത്രിക്ക് പരിചയമുള്ളതിനാല്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here