സൗദിയില്‍ മിസൈല്‍ ആക്രമണം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് മരണം

Posted on: December 20, 2015 10:23 pm | Last updated: December 21, 2015 at 11:10 am

saudiറിയാദ്: സൗദിയിലെ നജ്‌റാനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. യമെന്റെ ഭാഗത്ത് നിന്നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. മരിച്ച മൂന്നാമന്‍ സൗദി പൗരനാണ്. ഇത് മൂന്നാംതവണയാണ് മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെടുന്നത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇന്ത്യക്കാര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി ഒരു വിശദീകരണവും നടത്തിയിട്ടില്ല. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയവും പുറത്തുവിട്ടിട്ടില്ല.