ദേശീയ ദിനത്തില്‍ പങ്കാളികളായി ഗൂഗിളും ഫേസ്ബുക്കും

Posted on: December 19, 2015 6:48 pm | Last updated: December 19, 2015 at 6:48 pm
SHARE

google doodleദോഹ: ഖത്വറിന്റെ ദേശീയ ദിനത്തില്‍ രാജ്യത്തുള്ളവര്‍ക്ക് പ്രത്യേക ഫീച്ചറുകളുമായി ഗൂഗിളും ഫേസ്ബുക്കും. മെറൂണും വെള്ളയും കളറടങ്ങിയ ഖത്വര്‍ ദേശീയ പതാകയും മെറൂണ്‍ കളറില്‍ ഗൂഗിള്‍ എന്ന എഴുത്തും ഉള്‍പ്പെടുത്തിയ ഡൂഡിലായിരുന്നു ഗൂഗിളിന്റെ സ്‌പെഷ്യല്‍. നീലക്കടലും വെള്ളമണല്‍ത്തരികളും സംഗമിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡൂഡില്‍. ഗൂഗിള്‍ പ്ലസ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇ മെയില്‍ എന്നിവ വഴി ഡൂഡില്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും ഗൂഗിള്‍ ഒരുക്കിയിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ടിലെ വാളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന വാട്ട് ഈസ് ഓണ്‍ യുവര്‍ മൈന്‍ഡ് എന്ന ചോദ്യത്തിന് തൊട്ടുമുകളിലായി ടുഡേ ഈസ് നാഷനല്‍ ഡേ എന്നുകൂടി ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ പ്രത്യേക ഫീച്ചര്‍. വലതുവശത്തായി ഖത്വര്‍ പതാകയുമുണ്ടായിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ നിന്ന് ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here