എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

Posted on: December 19, 2015 10:53 am | Last updated: December 19, 2015 at 10:53 am
ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ  എക്‌സലന്‍സ് അവാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു
ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ
എക്‌സലന്‍സ് അവാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു

മലപ്പുറം: ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് വിതരണം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്ത് ശിഫ അല്‍ ജസീറ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ റബീഉല്ലയുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന്് മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. ശിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ ടി റബീഉല്ല അധ്യക്ഷത വഹിച്ചു. പി ഉബൈദുല്ല എം എല്‍ എ, മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, മാധ്യമ പ്രവര്‍ത്തകരായ ഇ എം അശ്‌റഫ്, പി സി ഹരീഷ്, ഗിരീഷ് ഒറ്റപ്പാലം എന്നിവര്‍ക്ക് 16-ാമത് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി. കോഡൂരിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈസ്റ്റ്‌കോഡൂരിലെ കുട്ടശ്ശേരി കുളമ്പ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ബഡ്‌സ് സ്‌കൂള്‍ വാഹനം. മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മാണത്തിനും ക്ഷേത്ര ട്രസ്റ്റിന്റെ പെന്‍ഷന്‍ പദ്ധതിക്കുള്ള സഹായവും, സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിനുള്ള സഹായവുമടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ നടന്നു. ചടങ്ങില്‍ ഒമാന്‍ ശൈഖ് ഉദൈഫ് അല്‍ ഗസാലി, കോടിയേരി ബാലകൃഷ്ണന്‍, പ്രശസ്ത സിനിമാ നടന്‍ മമ്മുട്ടി, അന്‍വര്‍ സാദത്ത് എം എല്‍ എ ഒഡേപെക് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി പ്രസംഗിച്ചു.