അഖിലേഷ് യാദവും ഭാര്യയും ലിഫ്റ്റില്‍ കുടുങ്ങി

Posted on: December 19, 2015 5:46 am | Last updated: December 19, 2015 at 9:46 am

liftലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഭാര്യയും നിയമസഭാ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങി. വി ഐ പി അംഗങ്ങള്‍ മാത്രം സഞ്ചരിക്കുന്ന ലിഫ്റ്റ് പെട്ടെന്ന് തകരാറാകുകയായിരുന്നു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.
മുഖ്യമന്ത്രി അഖിലേഷ് യാദവും അദ്ദേഹത്തിന്റെ ഭാര്യയും എം പിയുമായ ഡിംപ്ള്‍ യാദവും ഒന്നാം നമ്പര്‍ ലിഫ്റ്റിലാണ് കുടുങ്ങിപ്പോയത്. സാധാരണയായി അഖിലേഷ് യാദവും സ്പീക്കറും മാത്രമെ ഈ ലിഫ്റ്റ് ഉപയോഗിക്കാറുള്ളു.
ലിഫ്റ്റില്‍ അറ്റകുറ്റപണികള്‍ നടത്താത്തതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. വിശദ വിവരം അറിവായിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗവും പോലീസ് ഉദ്യോഗസ്ഥരും ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെടുകയായിരുന്നു. അവസാനം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് ഇരുവരേയും പുറത്തെത്തിച്ചത്.
വിധാന്‍ സഭയിലെ ലിഫ്റ്റില്‍ കുടുംങ്ങിപ്പോയെന്നും ദൈവ സഹായത്താല്‍ രക്ഷപ്പെട്ടുവെന്നും അഖിലേഷ് യാദവ് പിന്നീട് ട്വീറ്റ് ചെയ്തു.