ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

Posted on: December 17, 2015 9:10 pm | Last updated: December 18, 2015 at 9:16 pm

markaz gardenകോഴിക്കോട്: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ‘ജസ്ബയോസ്-2015’ മീലാദ് പരിപാടിയുടെ ഭാഗമായി ഹൈലറ്റ് മാളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിന് ഏറെ തിരക്കേറിയ സമയത്താണ് ഷോപ്പിനെത്തുവരെ ആകര്‍ശിക്കുന്ന തരത്തില്‍ പുതുമയേറിയ പരിപാടി നടന്നത്. വിദ്യാര്‍ഥികളായ മുഹമ്മദ് ശഫീഖ്, മുഹമ്മദ് അല്‍ത്താഫ്, ഫാറൂഖ്, മുഹമ്മദ് റഊഫ് എന്നിവര്‍ പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍ ആലപിച്ചു. ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് മര്‍കസ് ഗാര്‍ഡന്‍ അഡ്മിന്‍ ഹാജി സലീം മൂസ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇജാസ് നൂറാനി, അബ്ദുസമദ്, സുഹൈല്‍ റാഷിം, റാഫി നൂറാനി, തുലൈബ് അസ്ഹരി നേതൃത്വം നല്‍കി.