തിരഞ്ഞെടുപ്പ് യോഗത്തിനിടെ പതിനേഴുകാരന്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ മുഖത്ത് ഇടിച്ചു

Posted on: December 17, 2015 8:46 pm | Last updated: December 17, 2015 at 8:46 pm

imageമാഡ്രിഡ്: തിരഞ്ഞെടുപ്പ് യോഗത്തിനിടെ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയിക്ക് ഇടിയേറ്റു. സമീപത്ത് നില്‍ക്കുകയായിരുന്ന പതിനേഴുകാരനാണ് റജോയിയുടെ മുഖത്ത് അപ്രതീക്ഷിതമായി ഇടിച്ചത്. ഇടിയേറ്റ റജോയിയുടെ കണ്ണട പൊട്ടി. പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കില്‍ പേരോ വിലാസമോ പുറത്ത് വിട്ടിട്ടില്ല.
സ്വന്തം മണ്ഡലമായ വടക്ക്-പടിഞ്ഞാറന്‍ ഗലീസിയയിലെ പൊണ്‍ടെവെദ്രാ നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രിക്ക് ഇടിയേറ്റത്. കണ്ണട പൊട്ടിയെങ്കിലും പ്രശ്‌നമുണ്ടാക്കാതെ മരിയാനോ നടന്നുപോയി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ രാഷ്ട്രീയ എതിരാളിയായ പെഡ്രോ സാഞ്ചസിനെ റജോയി അധമന്‍ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തിന് ശേഷം മരിയാനോ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തു.