സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ജനുവരിയില്‍ നടപ്പാക്കും: മുഖ്യമന്ത്രി

Posted on: December 17, 2015 11:14 am | Last updated: December 18, 2015 at 10:29 am

Oommen-Chandyതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരൂടെ ശമ്പള പരിഷ്‌കരണം അടുത്തമാസം അവസാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ട് ഈ മാസം തന്നെ ലഭിക്കും. മന്ത്രിസഭാ ഉപസമിതി ഇത് ചര്‍ച്ച ചെയ്യും. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജീവനക്കാരെ കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.കെ ബാലന്‍ ആരോപിച്ചു. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് പുറത്തു വന്ന് അഞ്ചു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി നേരത്തെ യുഡിഎഫ് കണ്‍വീനറും ധനമന്ത്രിയുമായിരുന്നപ്പോള്‍ ശമ്പള പരിഷ്‌കരണം അട്ടിമറിച്ചിട്ടുണ്ടെന്നും ഇപ്പോഴും ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബാലന്‍ ആരോപിച്ചു. എന്നാല്‍ ബാലന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.