Connect with us

Palakkad

ചരിത്ര രചനാ ശാസ്ത്ര പഠനം അനിവാര്യം: ഡോ. മുഹമ്മദുണ്ണി മുസ്തഫ

Published

|

Last Updated

മണ്ണാര്‍ക്കാട്: ചരിത്രത്തിന്റെ അന്തസ്സത്തക്ക് ചരിത്ര രചനാ ശാസ്ത്ര പഠനം അനിവാര്യമാണെന്ന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല എജ്യുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. മുഹമ്മദുണ്ണി മുസ്തഫ പറഞ്ഞു.
മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജില്‍ യു ജി സി സഹായത്തോടെ ഇസ്‌ലാമിക ചരിത്ര വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ചരിത്രങ്ങള്‍ പഠന വിധേയമാക്കാന്‍ ചരിത്രകാരന്‍മാര്‍ തയ്യാറായാല്‍ മാത്രമേ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഉസ്മാന്‍ വെങ്ങശ്ശേരി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സിന്‍ഡിക്കേറ്റ് അംഗം പി എം സ്വലാഹുദ്ദീന്‍, സി കെ അബ്ദുല്‍ അസീസ്, എം പി പ്രശാന്ത്, ഫൈസല്‍ എളേറ്റില്‍, സമദ് പൂക്കാട്, ശരീഫ് സാഗര്‍, ഡോ. വി സുലൈമാന്‍, പ്രൊ. അബ്ദുല്‍ വാഹിദ്, ഡോ. ഫൈസല്‍ ബാബു, ഡോ. കെ കെ അബ്ദുര്‍റഹിമാന്‍, പ്രൊഫ. വി ഉമ്മര്‍, പ്രൊഫ. ടി സൈനുല്‍ ആബിദ് പങ്കെടുത്തു