അതിര്‍ത്തി പ്രശ്‌നപരിഹാരത്തിന് നോഡല്‍ മന്ത്രിയെ നിയമിച്ചു

Posted on: December 17, 2015 5:51 am | Last updated: December 17, 2015 at 12:52 am
SHARE

imagesമുംബൈ: കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിന്റെ നോഡല്‍ മന്ത്രിയായ മാഹാരാഷ്ട്ര പി ഡബ്ല്യൂ ഡി മന്ത്രി ചന്ദ്രകാന്ദ് പാട്ടീലിനെ നിയമിച്ചു. മറാത്തി സംസാരിക്കുന്ന കര്‍ണാടകയിലെ ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ചുമതല. ബെല്‍ഗാം, കാര്‍വാര്‍, നിപാനി തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മറാത്തി സംസാരിക്കുന്നവര്‍ ഉള്ളത്. ഇവര്‍ക്കെതിരെ കടുത്ത വിവേചനമാണ് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്നതെന്നാണ് ആക്ഷേപം.
ആറ് പതിറ്റാണ്ടായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന്റെ പരിഹാരത്തിന് ആദ്യമായാണ് ഒരു നോഡല്‍ മിനിസ്റ്ററെ നിയമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവീസിന്റെ അധ്യക്ഷതയിലുള്ള ജനറല്‍ അഡ്മിനിസ്ട്രഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ തീരുമാനം എടുത്തത്.
ഏകദേശം 850 ഗ്രാമങ്ങള്‍ പൂര്‍ണമായും മറാത്തി സംസാരിക്കുന്നവരാണ്. ഈ പ്രദേശം മഹാരാഷ്ട്രയോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് 2004ല്‍ മാറാട്ട സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കന്നട സംസാരിക്കുന്ന സര്‍ക്കാര്‍ തങ്ങളോട് കാണിക്കുന്ന അനീതിയില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ ഇതിനിടയില്‍ ഉണ്ടായി. മാഹാരാഷ്ട്ര ഏകി ഗ്രാം സമിതിയെ പോലുള്ള നിരവധി സംഘടനകളാണ് ഈ ആവശ്യത്തിനായി പോരാടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here