സഹ്‌റതുല്‍ ഖുര്‍ആന്‍: അധ്യാപിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: December 17, 2015 4:21 am | Last updated: December 17, 2015 at 12:22 am

കോഴിക്കോട്: മര്‍കസ് സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളിന്റെ മലപ്പുറം, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ആരംഭിക്കുന്ന സെന്ററുകളില്‍ അധ്യാപനം നടത്താന്‍ താത്പര്യമുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവും മദ്രസാ പഠനം ഏഴാം തരവുമാണ് അടിസ്ഥാന യോഗ്യത.
മൂന്ന് വയസ്സിനും നാല് വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കി മൂന്ന് വര്‍ഷത്തെ തീവ്ര പഠന പരീശീനത്തിലൂടെ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും നിയമപ്രകാരം പാരായണം ചെയ്യാന്‍ പരിശീലിക്കുകയും ഒരു ജുസ്അ്ഃ മനപ്പാഠമാക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സാണ് സഹ്‌റതുല്‍ ഖുര്‍ആന്‍. അതോടൊപ്പം മാത്‌സ്, ഇ വി എസ്, ലോജിക് എന്നിവയില്‍ പ്രാഥമിക വിവരവും ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള പ്രാവിണ്യവും നേടുന്നു. മൂന്ന് അധ്യാപികമാര്‍ 24 കുട്ടികള്‍ക്ക് ശിശു സൗഹൃദ ക്ലാസ് റൂമുകളില്‍ പരിചരണം നല്‍കുന്നു.
കുട്ടികളെ അവരുടെ പ്രകൃതിപരവും സാമൂഹികവും വൈജ്ഞാനികവും സംവേദനക്ഷമവുമായ ശേഷികള്‍ പരിപോശിപ്പിക്കാനുതകുന്ന വിധത്തിലാണ് സഹ്‌റതുല്‍ ഖുര്‍ആന്‍ കരിക്കുലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അപേക്ഷാ ഫോറം www.markazonline.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഡിസംബര്‍ 25 നു മുമ്പ് [email protected] line.com എന്ന് ഇ മെയിലിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 7025440005