പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

Posted on: December 16, 2015 3:02 pm | Last updated: December 16, 2015 at 3:02 pm

petrol pumpന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിടിഞ്ഞതിന്റെ ആനുകൂല്യം മുതലാക്കാനാണ് തീരുവ വര്‍ധിപ്പിച്ചത്.

ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 25000 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എക്‌സൈസ് തീരുവ കൂട്ടിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി.