മോദിയുടെ കോലം കത്തിച്ച കോണ്‍ഗ്രസുകാര്‍ക്ക് പൊള്ളലേറ്റു

Posted on: December 16, 2015 4:46 am | Last updated: December 15, 2015 at 11:47 pm
SHARE

pm-modi-in-biharഷിംല: നാഷനല്‍ ഹെറാള്‍ഡ് വിവാദത്തില്‍ പ്രതിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനിടെ കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റു. ഹിമാചല്‍ പ്രദേശിലെ ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് കോലം കത്തിച്ചുള്ള പ്രതിഷേധവും പൊള്ളലേറ്റ സംഭവവും ഉണ്ടായത്. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന കോ ണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സിംഗ് സുഖുവും മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പങ്കെടുത്ത പ്രതിഷേധത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുക്ത ഭാരതം ക്യാമ്പയിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമാക്കിയുള്ള ഒളിയജന്‍ഡയുമായാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നതെന്ന് സുഖു ആരോപിച്ചു. അതേസമയം, കോലം കത്തിക്കുന്നതിനിടെ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് ദത്ത് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here