Connect with us

Kerala

സോളാര്‍ കമീഷന് മുന്നില്‍ സരിത ഹാജരായി; വിസ്താരം തുടരുന്നു

Published

|

Last Updated

കൊച്ചി: സോളാര്‍ കമീഷന് മുന്നില്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ ഹാജരായി. വിസ്താരം ഇപ്പോഴും തുടരുകയാണ്. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ രേഖകള്‍ ഹാജരാക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

സരിതയെ ക്രോസ് വിസ്താരം നടത്താന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് സരിതയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച കമീഷന് മുന്നില്‍ ഹാജരായിരുന്നെങ്കിലും മാനസിക സംഘര്‍ഷവും ആരോഗ്യപ്രശ്‌നവും ചൂണ്ടിക്കാട്ടി മൊഴി നല്‍കാന്‍ കഴിയില്ലെന്ന് സരിത അറിയിച്ചിരുന്നു.

Latest