നീരട്ടാടിക്കാരുടെ ദുരിത യാത്രക്ക് അറുതിയായില്ല

Posted on: December 15, 2015 11:46 am | Last updated: December 15, 2015 at 11:48 am
SHARE

പനമരം: പനമരം പഞ്ചായത്തിന്റെ മുന്‍വശത്തുളള നീരട്ടാടി വിളമ്പുകണ്ടം കൈപ്പാട്ടുകുന്ന് റോഡിലൂടെയുളള യാത്ര ഇന്ന് പ്രദേശവാസികള്‍ക്ക് ദുരിതമായി തീരുന്നു.
റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പ്രദേശവാസികള്‍ പല തവണ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തലും പരാതി നല്‍കിയതിനെ തുടര്‍ന്ന് റോഡ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് പി ഡബ്ല്യു ഡി അധികൃതര്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും പ്രവൃത്തിക്കാവശ്യമായ മെറ്റീരിയല്‍സും ടാറും റോഡില്‍ ഇറക്കി വെച്ചിട്ടുണ്ട്. എന്നാല്‍ റോഡില്‍ ചെറിയ മഴ പെയ്താല്‍ പോലും ചെളി കളമായി മാറുന്ന അവസ്ഥയാണ്.
നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റുളളവരും കാല്‍നട യാത്രയായി ടൗണുമായും പഞ്ചായത്തുമായും ബന്ധപ്പെടാന്‍ ഈ റോഡാണ് ആശ്രയിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ജ.ണ.ഉ അധികൃതര്‍ റോഡ് ടാര്‍ ചെയ്തതിനു ശേഷം പനമരം മുതല്‍ പടിഞ്ഞാറത്തറ വരെയും, പനമരം വെളമ്പുകണ്ടം കല്‍പ്പറ്റ വഴിയും സ്വകാര്യ ബസുകളും ഇതിലൂടെ സര്‍വ്വീസ് നടത്തി വരുന്നു.
എന്നാല്‍ ഇതിലൂടെയുളള ബസ് സര്‍വ്വീസ് മെയിന്റനന്‍സ് വര്‍ധിക്കുന്നു എന്ന കാരണത്താല്‍ ബസ് ഉടമകള്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്. ഇത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുകയാണ്.
ഇരു ചക്രവാഹനങ്ങള്‍ക്കു പോലും സര്‍വ്വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. കര്‍ഷകരുടെ നാണ്യവിളകള്‍ ടൗണുകളില്‍ എത്തിക്കാന്‍ പോലും വാഹനങ്ങള്‍ കിട്ടാത്ത അവസ്ഥയാണ്. ഈ റോഡിന്റെ പ്രവൃത്തി ഉടന്‍ തുടങ്ങി ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here