തിരുകേശപ്രദര്‍ശനം കാണാന്‍ മര്‍ക്കസിലേക്ക് ജനപ്രവാഹ‌ം

Posted on: December 14, 2015 3:01 pm | Last updated: December 15, 2015 at 10:53 am

Thirukesham

കോഴിക്കോട്: തിരുകേശപ്രദര്‍ശനം കാണാന്‍ മര്‍ക്കസിലേക്ക് ജനപ്രവാഹം. സുബ്ഹി മുതല്‍ നാടിന്റെ നാനാഭാഗത്ത് നിന്നും പ്രവാചകപ്രേമികള്‍ മര്‍ക്കസിലേക്ക് അണമുറിയാതെ ഒഴുകുകയാണ്. എല്ലാ വഴികളും മര്‍ക്കസിലേക്ക് തന്നെ.

സുബ്ഹി നിസ്‌കാരാനന്തരം മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടന്ന മൗലീദ് പാരായണത്തോടെയാണ് തിരുകേശ പ്രദര്‍ശനത്തിന് തുടക്കമായത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് സെെനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുകേശം പ്രദര്‍ശന നഗരിയിലേക്ക് ആനയിച്ചു.

thirukesham 2

സുബഹി നിസ്‌കാരത്തിന് മുമ്പ് നിരവധി പേര്‍ മര്‍ക്കസിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. അപ്പോള്‍ തുടങ്ങിയ ഒഴുക്ക് ഇപ്പോഴും നിലക്കാത്ത പ്രവാഹമായി തുടരുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് പലര്‍ക്കും തിരുകേശദര്‍ശനം സാധ്യമായത്. ഉച്ചയായപ്പോഴേക്കും ക്യൂ നീണ്ട് കുന്ദമംഗലത്തെത്തിയിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യത്തിന് പോലും പ്രവാചക പ്രേമികളുടെ അടങ്ങാത്ത ആവേശത്തെ തളര്‍ത്താനായില്ല.

എല്ലാ വര്‍ഷവും റബീഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ചയാണ് മര്‍ക്കസില്‍ തിരുകേശദര്‍ശനം നടക്കുന്നത്.