Connect with us

National

ഛത്തിസ്ഗഢില്‍ രണ്ട് കൊടും തീവ്രവാദികള്‍ അടക്കം 19 മാവോയിസ്റ്റുകള്‍ കീഴടങ്ങി

Published

|

Last Updated

റായ്പൂര്‍: ഛത്തിസ്ഗഢിലെ കൊണ്ടാഗോണ്‍ ജില്ലയില്‍ രണ്ട് കൊടും തീവ്രവാദികള്‍ അടക്കം 19 മാവോയിസ്റ്റുകള്‍ പോലീസ് മുമ്പാകെ കീഴടങ്ങി. തലക്ക് വന്‍ തുക ഇനാം പ്രഖ്യാപിക്കപ്പെട്ട ചാരഗണ്‍ ലോക്കല്‍ ഓപ്പറേഷന്‍ സ്‌ക്വാഡ് ഡപ്യട്ടി കമാന്‍ഡര്‍ ബാലു എന്ന ഹേംചന്ദ് മാണ്ടവി (35), മാവോയിസ്റ്റ് കള്‍ച്ചറല്‍ വിംഗ് നേതാവ് ജയറാം കൊറാം (36) എന്നിവരാണ് കീഴടങ്ങിയ കൊടും തീവ്രവാദികള്‍. ഇവരുടെ തലക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. കീഴടങ്ങിയ മറ്റു 17 പേരും സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്.

മാവോയിസ്റ്റ് തത്വശാസ്ത്രത്തോടുള്ള മടുപ്പും പോലീസ് സുരക്ഷ ശക്തമായതുമാണ് തങ്ങളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് മാവേയിസ്റ്റുകള്‍ പോലീസിനോട് പറഞ്ഞു. നേരത്തെ 26 മാവോയിസ്റ്റുകളും ഇത്തരത്തില്‍ കീഴടങ്ങിയിരുന്നു. ഇത് ബാസ്താര്‍ പോലീസിന്റെ നേട്ടമാണെന്ന് കൊണ്ടാഗോണ്‍ എസ് പി ജെഎസ് വാട്ടി പറഞ്ഞു.

---- facebook comment plugin here -----

Latest