ഖത്വറില്‍ നിന്നുള്ള ആദ്യ ഗ്യാസ് ടാങ്കര്‍ പോളണ്ടില്‍

Posted on: December 13, 2015 6:36 pm | Last updated: December 13, 2015 at 6:36 pm

Shipദോഹ: ഖത്വറില്‍ നിന്നുള്ള ആദ്യ വാതക വാഹിനിക്കപ്പല്‍ പോളണ്ടിലെത്തി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയെ ആശ്രയിക്കാതെ തന്നെ വാതകം ലഭ്യമാക്കാന്‍ സഹായിക്കുന്ന സേവനമാണിത്. 210,000 ക്യൂബിക് മീറ്റര്‍ വാതകവുമായാണ് അല്‍ നുഅ്മാന്‍ കപ്പല്‍ പോളണ്ട് പോര്‍ട്ടിലെത്തിയതെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റില്‍ നിന്നും ആദ്യമായാണ് ഗ്യാസ് വരുന്നതെന്ന് പോളണ്ട് ധനകാര്യ സഹമന്ത്രി ഹെന്റിക് ബരാനോസ്‌കി പറഞ്ഞു. ടെര്‍മിനല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി എല്‍ പി ജി ഇറക്കു മതി ചെയ്യുന്നതിന് സംവിധാനം ഒരുക്കും. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഗ്യാസ് സ്വീകരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അല്‍ നുഅ്മാന്‍ കപ്പല്‍ സിനോജ്‌സീ ടെര്‍മിനലില്‍ ടെക്‌നോളജിക്കല്‍ ലോഞ്ച് ആണ് നടത്തുക. അടുത്ത വര്‍ഷം മധ്യത്തോടെ വാണിജ്യാടിസ്ഥാനത്തിള്ള വാതക ഇറക്കുമതി ആരംഭിക്കും. 720 ദശലക്ഷം യൂറോയുടെ വാതക ഇടപാടിനാണ് ശ്രമം. പ്രതിവര്‍ഷം അഞ്ചു ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിനുള്ള സൗകര്യം അവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് പോളണ്ടിന് ആവശ്യമായ വാതകത്തിന്റെ മൂന്നിലൊന്നാണ്.