സമസ്ത: 10 മദ്‌റസകള്‍ക്ക് അംഗീകാരം

Posted on: December 12, 2015 11:38 pm | Last updated: December 12, 2015 at 11:38 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
മമ്പഉസ്സആദ മദ്‌റസ ഈങ്ങാപ്പുഴ കോഴിക്കോട്, അല്‍ ഫുര്‍ഖാന്‍ ഇസ്‌ലാമിക് മദ്‌റസ കാരക്കുന്ന് ഒടുങ്ങാകാട്, നൂറുല്‍ ഹുദാ എ ബ്രാഞ്ച് മദ്‌റസ കാഞ്ഞിരം കാളാട് വട്ടക്കിണര്‍ മലപ്പുറം, മഖ്ദൂമിയ്യ സുന്നി മദ്‌റസ എസ്റ്റേറ്റ് പടി, അല്‍ ഫലാഹ് സുന്നി മദ്‌റസ പയ്യന്നൂര്‍ കണ്ണൂര്‍, താജുല്‍ ഉലമ സുന്നി മദ്‌റസ മാവിച്ചേരി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ ആറ്റുപുറം തൃശൂര്‍, ഫസലുള്ള മദ്‌റസ കല്ലുംകടവ്, താജുല്‍ ഉലമാ മദ്‌റസ ലേസ്യത്ത് ചെമ്മനാട് കാസറഗോഡ്, നൂറുല്‍ ഹുദാ മദ്‌റസ ദീന്‍ സ്ട്രീറ്റ് പടുബിദ്രി -ഉടുപ്പി കര്‍ണാടക എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയ മാസ്റ്റര്‍, സി മുഹമ്മദ് ഫൈസി, വി പി എം വില്ല്യാപ്പള്ളി, പ്രൊഫ. കെ എം എ റഹീം സാഹിബ്, തുടങ്ങിയവര്‍ സംസാരിച്ചു.