ഫാഷിസം വായനയെ പോലും ദിശ മാറ്റാന്‍ ശ്രമിക്കുന്നു ഐസിഎഫ് സെമിനാര്‍

Posted on: December 12, 2015 8:23 pm | Last updated: December 12, 2015 at 8:23 pm
SHARE

seminarജിദ്ദ: മനുഷ്യന് തലമുറകളായി പകര്‍ന്നു കിട്ടിയ ചോദനയായ വായനയില്‍ പോലും ഫാഷിസം കടന്നു കയറാനുള്ള സാധ്യതകള്‍ പരതുകയാണെന്ന് ഐസിഎഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘അതിജീവനത്തിന്റെ വായന’ എന്ന ശീര്‍ഷകത്തില്‍ ജിദ്ദാ ഐസിഎഫ് സംഘടിപ്പിച്ച സാംസ്‌കാരിക സെമിനാര്‍ എഴുത്തുകാരും നിരൂപകരും അടങ്ങിയ പ്രഗല്‍ഭ വ്യക്തികള്‍ പങ്കെടുത്തു. പ്രവാസി വായനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പ്രവാസി വായന സൗദി കറസ്‌പോണ്ടന്റ് ബഷീര്‍ എറണാകുളം വിഷയാവതരണം നടത്തി. വായനയെ വക്രീകരിക്കാനും അതുവഴി ചരിത്രത്തെ പോലും വളച്ചൊടിക്കാനും നടത്തുന്ന ആസൂത്രിതമായ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യപ്രവര്‍ത്തകന്‍ സജിത്ത്, എഴുത്തുകാരനും നിരൂപകനുമായി ഗോപി നെടുങ്ങാടി, മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ, രമേശ് മേനോന്‍ എടമന, മുസാഫിര്‍, അബൂബക്കര്‍ അരിമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. നാസര്‍ കരുളായി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here