സര്‍ഗോത്സവം: സംഘാടക സമിതി രൂപവല്‍കരിച്ചു

Posted on: December 12, 2015 2:17 pm | Last updated: December 12, 2015 at 2:17 pm

കല്‍പ്പറ്റ: സംസ്ഥാനത്തെ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 2016 ജനുവരി 2, 3, 4 തീയതികളില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന മൂന്നാമത് സര്‍ഗോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവല്‍കരിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍ അധ്യക്ഷനായ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിലാ തോമസ്, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ഇസ്മായീല്‍, എ.എന്‍.പ്രഭാകരന്‍ മാസ്റ്റര്‍, ഓമന ടീച്ചര്‍, അഡ്വ. ഒ.ആര്‍.രഘു, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണഗിരി, ഐ.റ്റി.ഡി.പി.ഓഫീസര്‍ കെ.കൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ബാബുരാജ്, മാനന്തവാടി റ്റി.ഡി.ഒ. വാണിദാസ്, പള്ളിയറ രാമന്‍, മുഹമ്മദ് അസ്മത്ത്, വര്‍ഗ്ഗീസ് മുനിയങ്കാവില്‍, വിമല, കെ.വി.രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.