നൂറു കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Posted on: December 12, 2015 2:00 pm | Last updated: December 12, 2015 at 2:14 pm

നിലമ്പൂര്‍: കാറിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരു 100 കുപ്പി പോണ്ടിച്ചേരി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. താമരശ്ശേരി കൂമ്പാറ പാലക്കണ്ണി അനീസുദ്ദീന്‍ (38) ആണ് കാളികാവ് എക്‌സൈസിന്റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സര സീസണോടുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. .നിലമ്പൂര്‍ വടപുറത്തിനു സമീപത്തു വെച്ചാണ് ഇയാള്‍ പിടിയിലായത്. മാരുതി വാനില്‍ സീറ്റിനടിയിലും, സീറ്റ് കവറുകള്‍ക്കുള്ളിലും പ്രത്യേകം അറകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ മദ്യം കടത്തിയിരുത്. ആദിവാസി കോളനികളില്‍ വില്‍പന നടത്താനാണെന്നാണ് സൂചന .. കേരള്ത്തില്‍ മുുന്നൂറു രൂപ വില വരു മദ്യകുപ്പികള്‍ നൂറ്റിപത്ത് രൂപക്കാണ് പോണ്ടിച്ചേരിയില്‍ നിന്് കൊണ്ടുവരുന്നത്. .നാനൂറു മുതല്‍ അഞ്ഞൂറു രൂപക്കാണ് മദ്യം വില്‍പന നടത്തുന്നത്. . എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ് അരുകുമാര്‍,പി.വി സുഭാഷ്,പി.വി സുനില്‍കുമാര്‍,. വി. സുഭാഷ് എന്നിവരുള്‍പ്പെട്ട . സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.