പീഡനശ്രമം: മദ്‌റസാ അധ്യാപകന്‍ അറസ്റ്റില്‍

Posted on: December 11, 2015 7:12 pm | Last updated: December 11, 2015 at 7:12 pm

madrasaകോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാ അധ്യാപകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തലക്കുളത്തൂര്‍ വി കെ റോഡിലെ മസ്ജിദുത്തഖ്‌വക്കു കീഴിലുള്ള ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകനായ വളാഞ്ചേരി പാറക്കുളം കാടാമ്പുഴ സ്വദേശി ശമീര്‍ അസ്ഹരി(30)യെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ ക്ലാസില്‍ പെണ്‍കുട്ടികളെ ഇയാള്‍ സ്ഥിരമായി പീഡിപ്പിക്കാറുണ്ടത്രെ. വിവരം കുട്ടികള്‍ അറിയിച്ചതോടെ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും സംഘടിച്ചു മദ്രസയില്‍ എത്തുകയും ഇന്നലെ രാത്രി ഏഴോടെ അദ്ധ്യാപകനെ പിടിച്ചു പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് എലത്തൂര്‍ എസ് ഐ അനീഷാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. . സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ മദ്രസ വളയുകയും പ്രതിഷേധിക്കുകയും ചെയ്തു.