പുതിയ 160 സിസി ബൈക്കുമായി ഹോണ്ട

Posted on: December 11, 2015 6:46 pm | Last updated: December 11, 2015 at 6:46 pm

honda newഹോണ്ട തങ്ങളുടെ പുതിയ 160 സിസി ബൈക്കായ സിബി ഹോണറ്റ് 160 ആര്‍ വിപണിയിലിറക്കി. സിബി ട്രിഗറിന് പകരക്കാരനായാണ് പുതിയ മോഡല്‍ ഹോണ്ട വിപണിയിലിറക്കിയിരിക്കുന്നത്. സി ബി യൂണികോണ്‍ 160 യുടെ 162.7 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഹോണറ്റിനും ഉപയോഗിക്കുന്നത്. എന്‍ജിന്‍ ശേഷി 15.66 ബിഎച്ച്പി 14.76 എന്‍എം. ഈ വിഭാഗത്തില്‍ ബിഎസ് 4 എന്‍ജിനുള്ള ആദ്യ മോഡല്‍ എന്ന പ്രത്യേകത ഹോണറ്റിനുണ്ട്. അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുളള ബൈക്കിന് മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗം.

യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ 4550 കിമീ / ലീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കും ഉപയോഗിക്കുന്നു. പൂര്‍ണ്ണമായും ഡിജിറ്റലാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ഹോണ്ടയുടെ പുതിയ മോഡലുകള്‍ക്ക് എച്ച് ആകൃതിയിലുള്ള ടെയ്ല്‍ലാംപ് ഉപയോഗിക്കുമ്പോള്‍ ഹോണറ്റിന്റേത് എക്‌സ് ആകൃതിയിലുള്ള എല്‍ഇഡി ലാംപാണ്. വെളുപ്പ്, കറുപ്പ്, നീല, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഹോണറ്റ് ലഭ്യമാണ്.

83,473 രൂപയാണ് പുതിയ മോഡലിന് കൊച്ചിയിലെ എക്‌സ് ഷോറൂം വില. പിന്‍ചക്രത്തിനും ഡിസ്‌കം കോംബി ബ്രേക്ക് സിസ്റ്റവുമുള്ള വകഭേദത്തിന് 87,973 രൂപയാണ് വില.