Connect with us

Gulf

'വിവേകാനന്ദ് മനുഷ്യസ്‌നേഹിയായ മാധ്യമ പ്രവര്‍ത്തകന്‍'

Published

|

Last Updated

ദുബൈയില്‍ ചിരന്തന സംഘടിപ്പിച്ച പി വി വിവേകാനന്ദ് അനുസ്മരണ ചടങ്ങില്‍
സി പി ജലീല്‍ സംസാരിക്കുന്നു

ദുബൈ: മധ്യപൂര്‍വ ദേശത്തെ പ്രഗത്ഭനായ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡന്റുമായ പി വി വിവേകാനന്ദിന്റെ രണ്ടാം ചരമ വാര്‍ഷികദിനം ചിരന്തന സാംസ്‌കാരികവേദി ആചരിച്ചു.
“”മൂല്യങ്ങള്‍ നഷ്ടമാകുന്ന ആധുനികകാല മാധ്യമ മേഖലയില്‍ ഒരു തിരുത്തല്‍ശക്തിയായിരുന്നു ആനന്ദിന്റെ എഴുത്തും ഇടപെടലുകളും. അറബ് രാഷ്ട്രങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള അറിവും ബോധ്യവും ഭരണകൂടങ്ങളുമായി ദൃഢമായ ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ നഷ്ടം നികത്താനാവാത്തതായിരുന്നു”” ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
വിവേകാനന്ദ് മനുഷ്യസ്‌നേഹിയായ മധ്യമപ്രവര്‍ത്തകനായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോണ്‍ഗ്രസ് നേതാവ് സി പി ജലീല്‍ പറഞ്ഞു. ഫിറോസ് തമന്ന, സി പി മുസ്തഫ, എന്‍ വി സക്കരിയ, ശുക്കൂര്‍ വണ്ടൂര്‍, എസ് കെ പി ശംസുദ്ദീന്‍, ശംബു തലശ്ശേരി, ജിജോ കോണിക്കല്‍, എ പി ഹക്കീം, ഡോ. വി എ ലത്വീഫ്, എ ജനാര്‍ദ്ദനന്‍, രവി മുലിയാര്‍, എം പി അലോഷ്യസ് സംസാരിച്ചു.

Latest