പാരമ്പര്യ നിരാസം ഭീകരത വളര്‍ത്തി: ഡോ. സയ്യിദ് മുഹമ്മദ് നിനോവി

Posted on: December 11, 2015 5:08 am | Last updated: December 11, 2015 at 12:09 am
മഅ്ദിന്‍ അക്കാദമിയുടെ 20-ാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച മഹബ്ബ ആത്മീയ സമ്മേളനം അമേരിക്കയിലെ പ്ലാനെറ്റ് മേഴ്‌സി  സ്ഥാപകന്‍ ഡോ. ശൈഖ് സയ്യിദ് മുഹമ്മദ് നിനോവി ഉദ്ഘാടനം ചെയ്യുന്നു
മഅ്ദിന്‍ അക്കാദമിയുടെ 20-ാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച മഹബ്ബ ആത്മീയ സമ്മേളനം അമേരിക്കയിലെ പ്ലാനെറ്റ് മേഴ്‌സി
സ്ഥാപകന്‍ ഡോ. ശൈഖ് സയ്യിദ് മുഹമ്മദ് നിനോവി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പ്രവാചക ചര്യയെയും പൂര്‍വസൂരികളായ പണ്ഡിതരുടെ മാര്‍ഗത്തെയും തള്ളിപ്പറഞ്ഞ് പാരമ്പര്യത്തിന്റെ വേരുകളറുത്തതാണ് ഇസ്‌ലാമിന്റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പ്രമുഖ മുസ്‌ലിം പണ്ഡിതനും അമേരിക്കയിലെ പ്ലാനെറ്റ് മേഴ്‌സി സ്ഥാപകനുമായ ഡോ. ശൈഖ് സയ്യിദ് മുഹമ്മദ് നിനോവി അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമിയുടെ 20-ാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹബ്ബ കോണ്‍ഫറന്‍സിന്റെ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിറിയയിലും ഇറാഖിലും യമനിലുമുള്‍പ്പെടെ മുസ്‌ലിം രാജ്യങ്ങളിലും അറബ് രാജ്യങ്ങള്‍ക്കപ്പുറവും ഇസ്‌ലാമിന് വേണ്ടിയെന്ന രീതിയില്‍ നടക്കുന്ന ഭീകരതയുടെ അടിത്തറ രാഷ്ട്രീയത്തിനും സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിക ദര്‍ശനങ്ങളെ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഹദീസ്-പണ്ഡിത സംഗമവും നബിദിന ക്യാമ്പയിന്‍ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഡോ. എറിക് ശുഐബ് വിങ്ക്ള്‍ മുഖ്യാതിഥിയായി. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഹബീബ് കോയതങ്ങള്‍ ചെരക്കാ പറമ്പ്, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, വയനാട് ഹസന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എന്‍. അലിമുസ്‌ലിയാര്‍ കുമരംപൂത്തൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എ കെ അബ്ദുല്‍ ഹമീദ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സംബന്ധിച്ചു.
നാളെ മെഗാ മെഡിക്കല്‍ ക്യാമ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.