ജി സി സി സമ്മിറ്റ് തുടങ്ങി

Posted on: December 10, 2015 9:25 pm | Last updated: December 10, 2015 at 9:25 pm
SHARE
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സഊദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും  സംഭാഷണത്തില്‍
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സഊദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും
സംഭാഷണത്തില്‍

ദോഹ: മുപ്പത്തിമൂന്നാമത് ജി സി സി സമ്മിറ്റില്‍ പങ്കെടുക്കാനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സഊദി അറേബ്യയിലെ റിയാദിലെത്തി. സുപ്രധാനമായ ഒട്ടേറെ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമ്മിറ്റില്‍ ആറു ഗള്‍ഫ് രാജ്യങ്ങളിലെയും പ്രധാന ഭരണാധികാരികള്‍ പങ്കെടുക്കുന്നു. സമ്മിറ്റിന്റെ ഭാഗമായി വിവിധ രാഷ്ട്രത്തലവന്‍മാരുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സംയുക്ത പ്രവര്‍ത്തനങ്ങളുമാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം.