ഡിജിപി ജേക്കബ് തോമസിനെതിരെ ഡിജിപി സെന്‍കുമാര്‍

Posted on: December 10, 2015 3:22 pm | Last updated: December 11, 2015 at 2:33 pm

senkumarതിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വിമര്‍ശവുമായി സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമം ബാധകമാണെന്ന കാപട്യമാണ് ജേക്കബ് തോമസിനെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജീവിതത്തില്‍ പകര്‍ത്താത്ത കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കുകയാണ് അദ്ദേഹം. ജേക്കബ് തോമസിന്റെ പല രഹസ്യങ്ങളും തനിക്കറിയാം. പക്ഷേ അതൊന്നും പുറത്തു പറയുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

തനിക്കെതിരേയും പലപ്പോഴും നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും താന്‍ മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.