Connect with us

Kerala

കേരളത്തിലെ നഗര വികസനത്തിന് 580 കോടി അനുവദിക്കുമെന്ന് വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിന്റെ നഗരവികസനത്തിനായി 580 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു നായിഡു. ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെ കേന്ദ്ര ഫണ്ട് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ റെയില്‍ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും. ഗുരുവായൂരിനേയും കണ്ണൂരിനേയും അമൃത നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതികള്‍ക്കായി അടുത്ത ബജറ്റില്‍ കൂടുതല്‍ പണം അനുവദിക്കും. രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി കേരളത്തിന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Latest