എസ് എസ് എഫ് ക്യാമ്പസ് ടേബിള്‍ ടോക് താനൂര്‍ ഗവണ്‍മെന്റ് കോളജില്‍

Posted on: December 10, 2015 9:42 am | Last updated: December 10, 2015 at 9:50 am
SHARE

താനൂര്‍: ലോക മനുഷ്യാവകാശ ദിനമായ ഇന്ന് എസ് എസ് എഫ് ജില്ലയിലെ ക്യാമ്പസുകളില്‍ ഇന്ന് മനുഷ്യാവകാശ ദിനമാചരിക്കും. മതം മനുഷ്യാവകാശം എന്ന തലവാചകത്തില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ ടേബിള്‍ടോക് നടക്കും . മറ്റവകാശങ്ങളെ ലോകത്ത് ധ്വംസനം നേരിടുന്ന വര്‍ത്തമാനിക മതത്തിന്റെ ആശയങ്ങള്‍ പ്രസക്തമാണ്. കുട്ടികളും വിദ്യാര്‍ഥികളും സ്ത്രീകളുമടങ്ങുന്ന സമൂഹം പീഡനനുഭവിക്കുമ്പോള്‍ ധാര്‍മികതയിലൂന്നിയ അവകാശ ബോധങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്ക് ഏറെ പ്രസക്തിയുണ്ട്. ഉദാര സ്വാതന്ത്ര്യ വാദം അവകാശമെന്ന പേരില്‍ ചോദ്യം ചെയ്യപ്പെടാന്‍ സമ്മതിക്കാതെ സൈധാന്തിക വത്കരിക്കപ്പെടുമ്പോള്‍ ഇസ്‌ലാം മനുഷ്യന് നല്‍കുന്ന യഥാര്‍ഥ അവകാശം ബോധ്യപ്പെടുത്തുകയാണ്. എസ് എസ് എഫ് ക്യാമ്പസ് ടോകിന്റെ ജില്ലാതല ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന ഹയര്‍സെക്കന്‍ഡറി കണ്‍വീനര്‍ സി കെ ശക്കീര്‍ നിര്‍വഹിക്കും. സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി, വഹാബ് തങ്ങള്‍, മുഹമ്മദ് ജുബൈര്‍, മുഹമ്മദ് ബുഖാരി, അബൂബക്കര്‍ യൂനിവേഴ്‌സിറ്റി, സുബൈര്‍ താനൂര്‍ പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here