ഇത്തരം ‘മണ്ടത്തരങ്ങള്‍’ നമുക്ക് മനസ്സിലാകില്ല!

റീഡ്'ഒൗട്ട്'
Posted on: December 8, 2015 7:48 pm | Last updated: December 8, 2015 at 7:52 pm

Sasikala - Noushadപതിറ്റാണ്ടുകള്‍ മൂന്നോ മൂന്നരയോ കഴിഞ്ഞു. ആ രംഗം പലപ്പോഴും ഓര്‍മയിലേക്ക് വരാറുണ്ട്. എന്തുകൊണ്ടായിരിക്കാം അപ്പോള്‍ ഓടിച്ചെല്ലാനും അടിക്കുന്നവരെ തടയാനും തോന്നാതെ പോയത് എന്ന് ആലോചിച്ചിട്ടുണ്ട്. ധൈര്യമില്ലാത്തതിനാല്‍ എന്നല്ലാതെ മറ്റൊരു ഉത്തരവും വന്നില്ല. അങ്ങനെ ഓടിച്ചെല്ലേണ്ടുന്ന ഘട്ടങ്ങളിലൂടെ പിന്നീട് എപ്പോഴെങ്കിലും  കടന്നുപോയതുപോലും ഓര്‍മവരുന്നില്ല. അതിനുപോലും ധൈര്യമില്ലാത്തതിനാലാകാം.

ആ ധൈര്യം സാധാരണ മനുഷ്യന്മാര്‍ക്ക് ഉണ്ടാകില്ലായിരിക്കാം. സഹജീവികളോട് അസാമാന്യ സ്‌നേഹമുള്ളവര്‍, അനീതി കണ്ടുനില്‍ക്കാന്‍ കഴിയാത്തവര്‍, അങ്ങനെയുള്ള ധീരന്മാര്‍ വേറൊരു ജനുസ്സായിരിക്കാം. കോഴിക്കോട്ടെ മാളിക്കടവിലെ മേപ്പക്കുടി നൗഷാദിനെപ്പോലെയുള്ളവര്‍. തെരുവിലെ അഴുക്കുചാല്‍ നന്നാക്കാന്‍ ഇറങ്ങിയ അപരിചതരായ ഏതോ മനുഷ്യര്‍ ജീവനുവേണ്ടി പിടഞ്ഞപ്പോള്‍ മുന്നുംപിന്നും നോക്കാതെ ഓടിയെത്തി സ്വന്തം ജീവന്‍ എറിഞ്ഞുകൊടുത്ത നൗഷാദ്. ആ മനുഷ്യപ്പറ്റിനും ധീരതക്കും സഹജീവിസ്‌നേഹത്തിനും മറ്റെല്ലാം മറന്ന് ആദരവ് അര്‍പ്പിക്കേണ്ടതിനു പകരം അതിന്മേലും അധമവികാരങ്ങളുടെ മുളക് അരച്ചുപുരട്ടുന്നവരുണ്ട് എന്നത് പക്ഷേ അസാധാരാണമല്ല. അത് മനുഷ്യപ്രകൃതിയാണ്. സാധാരണ മനുഷ്യന്‍ അങ്ങനെയാണ്. ഒരു  നടേശനോ ഒരു ശശികലയോ മാത്രമല്ല. അത്തരക്കാരാണ് മനുഷ്യരില്‍ അധികവും. നൗഷാദുമാര്‍ ന്യൂനപക്ഷമാണ്. നടേശന്മാരും ശശികലമാരുമാണ് ഭൂരിപക്ഷം…..

വിശദമായി വായിക്കൂ
കടപ്പാട്ഃ സൗത്ത് ലെെവ്.കോം