അഭിഭാഷകര്‍ക്ക് കോട്ടും ഗൗണും ഒഴിവാക്കാനാകില്ല

Posted on: December 8, 2015 12:00 am | Last updated: December 8, 2015 at 12:00 am

lawyersകൊച്ചി: അഭിഭാഷകര്‍ക്ക് കോട്ടും ഗൗണും ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. പാശ്ചാത്യ രീതിയിലുള്ള തൊഴില്‍ കുപ്പായം ഒഴിവാക്കണമെന്നും ഉഷ്ണരാജ്യമായ ഇന്ത്യയില്‍ ബ്രിട്ടീഷ് രീതി പിന്തുടരുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ഡോ. വിന്‍സന്റ് പാനികുളങ്ങര സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് എ എം ഷഫീഖ് തള്ളി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥക്ക് അനുസൃതമായ തൊഴില്‍ കുപ്പായം ഒഴിവാക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ മഹനീയമായി കണക്കാക്കുന്ന തൊഴില്‍ മേഖലയാണ് അഭിഭാഷകവൃത്തിയെന്നും കോടതി പറഞ്ഞു.