പ്രവാസി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തി

Posted on: December 7, 2015 9:32 pm | Last updated: December 7, 2015 at 9:32 pm
മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രവര്‍ത്തകര്‍  പിണറായി വിജയന് നിവേദനം നല്‍കുന്നു
മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രവര്‍ത്തകര്‍
പിണറായി വിജയന് നിവേദനം നല്‍കുന്നു

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദുബൈയിലെത്തിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും സി പി എം നേതാവ് പിണറായി വിജയനെയും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം. നിരവധി പ്രവാസി വിഷയങ്ങള്‍ നേതാക്കളെ ബോധ്യപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ കൊള്ളക്കാരോടെന്ന പോലെ യാത്രക്കാരോട് പെരുമാറുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത്തരം ജീവനക്കാരെ നിലക്ക് നിര്‍ത്താന്‍ വേണ്ടത് ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കി. എം ഡി എഫ്. യു എ ഇ ചാപ്റ്റര്‍ പ്രവര്‍ത്തകരായ എ കെ ഫൈസല്‍, അഡ്വ. സാജിദ്, അമ്മാര്‍ കീഴുപറമ്പ്, അന്‍വര്‍ നഹ, ഫൈസല്‍ മേലടി, സഅദ് പുറക്കാട്, ഹാരിസ് നീലാമ്പ്ര, അന്‍സാരി, റിയാസ് ഹൈദര്‍, ഹാരിസ് വെള്ളയില്‍ സംബന്ധിച്ചു.