സഊദിയില്‍ 5840 തൊഴില്‍ നിയമ ലംഘകരെ പിടികൂടി

Posted on: December 7, 2015 7:48 pm | Last updated: December 8, 2015 at 8:25 pm

Sudi labourറിയാദ്: രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപങ്ങളില്‍ നിന്നും കഴിഞ്ഞ എഴ് ആഴ്ചകളിലായി 5840 തൊഴില്‍ നിയമ ലംഘകരെ പിടികൂടിയതായി തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. ഈ പുതിയ വര്‍ഷം തുടക്കം മുതല്‍ കഴിഞ്ഞ ആഴ്ച അവസാനം വരെ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇത്രയും പേരെ പിടികൂടിയത്. പരിശോധക സംഘം 18377 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും ബന്ധപ്പെട്ട ഗവണ്മെന്റ് വിഭാഗവുമായി സഹകരിച്ചു പരിശോധനകള്‍ തുടരുമെന്നും പിടികൂടിയവരെ നിയമം അനുശാസിക്കുന്ന ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുമെന്നും തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു.

അതേസമയം നിയമം ലംഘിക്കുന്നവര്‍ പിടിക്കപ്പെടുന്ന പക്ഷം അവര്‍ക്കുള്ള ശിക്ഷകളും നിയമ നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനായി ഒരു സമിതിക്ക് മന്ത്രാലയം രൂപം നല്‍കി. നിയമങ്ങള്‍ അനുസരിക്കുവാന്‍ തൊഴിലുടമയും തൊഴിലാളിയും ബാധ്യസ്ഥമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ലേബര്‍ കാമ്പില്‍ ചെന്ന് ബന്ധപ്പെട്ട ഗവണ്മെന്റു സംഘവുമായി സഹകരിച്ചു സംയുക്ത പരിശോധനക്ക് വേണ്ടിയുള്ള ചര്‍ച്ച തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ചൊവ്വാഴ്ച സംഘടിപ്പിച്ചിരുന്നു. മറ്റു 17 ഗവണ്മെന്റ് വകുപ്പുകളും ചര്‍ച്ചയില്‍ പങ്കെടുത്തു. തൊഴില്‍ മന്ത്രാലയം ലക്ഷ്യ സാക്ഷാല്‍കാരത്തിനായി മറ്റേതുവകുപ്പുകളുമായും സഹകരിക്കുവാന്‍ തെയ്യാറാണെന്നും നിരന്തര പരിശോധനയുടെ പ്രയാസം ലഘുകരിക്കുവാന്‍ ഇതര വകുപ്പുകളും മുന്നോട്ടു വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.