താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലന‌ം; ഡല്‍ഹിയിലും കാശ്മീരിലും പ്രകമ്പനം

Posted on: December 7, 2015 3:08 pm | Last updated: December 7, 2015 at 3:08 pm
SHARE

earth quakeന്യൂഡല്‍ഹി: മധ്യ ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രതിഫലനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രകടമായി. ഡല്‍ഹിയിലും കാശ്മീരിലുമാണ് പ്രകമ്പനമുണ്ടായത്.

ഉച്ചക്ക് 1.20നാണ് താജിക്കിസ്ഥാനില്‍ ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാന്റെ 25 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സീസ്‌മോളജിക്കല്‍ ഡിവിഷന്‍ ഓഫ് ദി മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് അറിയിച്ചു. ഭൂകമ്പത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here