ക്വാറി ലൈസന്‍സ്: സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി

Posted on: December 7, 2015 2:54 pm | Last updated: December 8, 2015 at 9:59 am

QUARRY
കൊച്ചി: ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഇടപെടല്‍. എല്ലാ ഖനനത്തിനും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി.

2005ലെ ഖനന നിയമം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അഞ്ച് ഹെക്ടറില്‍ കുറഞ്ഞ ഭൂമിയില്‍ ഖനനം നടത്തുന്നതിനാണ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിരുന്നത്.