പ്രണവും ജിസ്‌നയും കായികമേളയിലെ വേഗമേറിയ താരങ്ങള്‍

Posted on: December 6, 2015 7:13 pm | Last updated: December 7, 2015 at 12:18 pm
ജിസ്ന
ജിസ്ന

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ.എസ്. പ്രണവും കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പ്രണവിന്റെ നേട്ടം. 12.08 സെക്കന്‍ഡില്‍ മീറ്റ് റെക്കോഡ് തിരുത്തിയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജിസ്‌ന സ്വര്‍ണം നേടിയത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ഐഡിയല്‍ സ്‌കൂളിലെ അശ്വിന്‍ സണ്ണി വെള്ളിയും (10.87 സെ) തിരുവനന്തപുരം ജി.വി.രാജയിലെ പി. എസ്. സന്ദീപ് (11.18 സെക്കന്‍ഡ്) വെങ്കലവും നേടി. പെണ്‍കുട്ടികളുടേതില്‍ ഷഹര്‍ബാന (12.46 സെക്കന്‍ഡ്) വെള്ളിയും സയാന (12.6) വെങ്കലവും നേടി.