Connect with us

Palakkad

സ്ത്രീ സുരക്ഷാസ്വയം രക്ഷാ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

പാലക്കാട്: സ്ത്രീ സുരക്ഷാ സ്വയം രക്ഷാപദ്ധതിയുടെ പരിശീലനം ജില്ലാ കലക്ടകര്‍ പി മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ജനമൈത്രി പോലീസും വനിതാസെല്ലും നടത്തുന്ന സ്ത്രീ സുരക്ഷാ-സ്വയംരക്ഷാ ജില്ലാതല പരിശീലനം ഡിസംബര്‍ പത്തുവരെ ജില്ലാ പൊലീസ് ഓഫീസില്‍ നടക്കും. ജില്ലയിലെ 25,000 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ജില്ലാ പൊലീസ് മേധാവി എന്‍ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറുമായ വി എസ് മുഹമ്മദ് കാസിം അധ്യക്ഷതവഹിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് രാജശേഖരന്‍ പദ്ധതി അവതരണം നടത്തി. ഡി വൈ എസ് പി റോക്കി, പോലീസ് സഹകരണസംഘം പ്രസിഡന്റ് വി അരവിന്ദാക്ഷന്‍, വനിതാസെല്‍ എസ് ഐ അനിലാകുമാരി, വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്ത് സംസാരിച്ചു.