താന്‍ വായിച്ച കത്തില്‍ സരിതയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ടെന്ന പരാമര്‍ശമില്ലെന്ന് ബാലകൃഷ്ണപിള്ള

Posted on: December 4, 2015 9:32 am | Last updated: December 4, 2015 at 7:35 pm

balakrishna-pillai3തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ലൈംഗിക ബന്ധമുണ്ടെന്ന പരാമര്‍ശം താന്‍ വായിച്ച സരിതയുടെ കത്തില്‍ ഇല്ലെന്ന വാദവുമായി ബാലകൃഷ്ണപിള്ള രംഗത്ത്. ഉമ്മന്‍ചാണ്ടി തന്നെ ചതിച്ച വ്യക്തിയാണെങ്കിലും ഈ ആരോപണം താന്‍ അവിശ്വസിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

സരിതയുടെ കത്തില്‍ ഷിബു ബേബി ജോണിന്റെയോ ആര്യാടന്‍ ഷൗക്കത്തിന്റെയോ പേരില്ല. ഗണേശ് കുമാറുമായി നല്ല ബന്ധമുണ്ടെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് കത്തില്‍ പറയുന്നുണ്ടെന്നും ബാലകൃഷ്ണപിള്ള സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.