ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം

Posted on: December 4, 2015 5:08 am | Last updated: December 4, 2015 at 1:09 am

സൂറിച്ച്: ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം. ആറ് സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയ ഇന്ത്യ 166ാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ 172ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ അടുത്തിടെ നടന്ന മത്സരത്തില്‍ ഗുവാമിനെ 1-0ത്തിന് കീഴടക്കിയതാണ്് റാങ്കിംഗ് മെച്ചപ്പെടാന്‍ കാരണം. അതെ സമയം, ഫിഫ റാങ്കില്‍ ചരിത്രം കുറിച്ച് അടുത്തിടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബെല്‍ജിയം റാങ്ക് നിലനിര്‍ത്തി. ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ ചാമ്പ്യന്മാരായ ജര്‍മനി നാലാം സ്ഥാനത്തേക്കിറങ്ങി. സ്‌പെയിനാണ് മൂന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ട് സ്ഥാനം മുന്നേറി നാലാം സ്ഥാനത്തെത്തിയപ്പോള്‍ കോപ അമേരിക്ക വിജയികളായ ചിലി അഞ്ചാം സ്ഥാനത്ത് തുടരുന്നു. മൂന്ന് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയ പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്ത് കൊളംബിയ, ഒമ്പതാം സ്ഥാനത്ത് ഇംഗ്ലണ്ട,് പത്താം സ്ഥാനത്ത് ആസ്‌ത്രേലിയ എന്നിങ്ങനെയാണ് മറ്റ് റാങ്കുകള്‍.