ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ശരിയാകല്ലേ എന്നാഗ്രഹിക്കുന്നു: വി എസ്

Posted on: December 3, 2015 2:44 pm | Last updated: December 3, 2015 at 2:52 pm

VSതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാകല്ലേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് വി എസ് പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കും ഇത്തരത്തില്‍ നാണംകെട്ട ആരോപണം നേരിടേണ്ടിവന്നിട്ടില്ല. കേരളത്തിന്റെ മനസ്സാക്ഷി തലതാഴ്ത്തിയെന്നും വി എസ് പറഞ്ഞു.

ഗുരുരതമായ ലൈംഗിക ആരോപണവും കോഴ ആരോപണവുമാണ് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായിട്ടുള്ളത്. സ്പീക്കര്‍ക്ക് പോലും ലജ്ജ തോന്നുന്നില്ലേ എന്നും വി എസ് ചോദിച്ചു. കേരളമെന്ന് കേട്ടാല്‍ ചോര തിളയ്ക്കുകയല്ല, മരവിക്കുകയാണെന്നും വി എസ് പറഞ്ഞു.