വി എസിനേയും പിണറായിയേയും അധിക്ഷേപിച്ചിട്ടില്ല: ബിന്ദു കൃഷ്ണ

Posted on: December 3, 2015 2:02 pm | Last updated: December 3, 2015 at 3:48 pm

bindu krishnaകൊല്ലം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ബുദ്ധിയില്ലാത്ത കഴുതയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. മാധ്യമങ്ങള്‍ തന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ജി സുധാകരന്‍ എംഎല്‍എ ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തെ താന്‍ ഉദ്ധരിക്കുകയായിരുന്നു. വിഎസിനോടും പിണറായയോടും ബഹുമാനം മാത്രമാണ് ഉള്ളതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കൊല്ലത്തെ ഒരു പരിപാടിയിലാണ് ബിന്ദു കൃഷ്ണ വി എസിനേയും പിണറായിയേയും അധിക്ഷേപിച്ച് സംസാരിച്ചത്. വി എസ് ബുദ്ധിയില്ലാത്ത കഴുതയാണെന്നും പിണറായി കൂടെ നില്‍ക്കുന്നവരെപ്പോലും കടിച്ചു കീറുന്ന സിംഹമാണെന്നുമാണ് ബിന്ദു പരിപാടിയില്‍ പ്രസംഗിച്ചത്. പരാമര്‍ശം വിവാദമായതോടെയാണ് ബിന്ദു കൃഷ്ണ വിശദീകരണവുമായി രംഗത്തെത്തിയത്.