ഫാറൂഖ് നഈമിയുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി

Posted on: December 3, 2015 12:07 am | Last updated: December 3, 2015 at 12:07 am

പാനൂര്‍: കുട്ടികള്‍ക്കും യുവത്വത്തിനും വൃദ്ധന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയില്‍ നിയമങ്ങള്‍ പടിപ്പിച്ച സമ്പൂര്‍ണ വ്യക്തിത്വത്തി ഉടമയാണ് മുഹമ്മദ് നബി തങ്ങളെന്ന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഡോ. ഫാറൂഖ് നഈമിയുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മുസ്‌ലിമില്‍ നിന്നും പൂര്‍ണമായും ഭയമില്ലാതെ ജീവിക്കാന്‍ ഒരു മനുഷ്യന് കഴിയുമ്പോഴാണ് ഒരാള്‍ പൂര്‍ണ മുസ്‌ലിമാകുന്നതെന്ന് പടപ്പിച്ചത് മുഹമ്മദ് നബി (സ)യാണ്. ഈ ആശയം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഭീകരവാദി ആകാന്‍ കഴിയില്ലന്നും പേരോട് പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ അഷ്‌റഫ് സഖാഫി കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ് ബി പി തങ്ങള്‍, മൂസ മുസലിയാര്‍ പാനൂര്‍, വി വി അബൂബക്കര്‍ സഖാഫി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, മജീദ് അരിയല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.