സെലേറിയോയുടെ എല്ലാ വകഭേദങ്ങള്‍ക്കും എയര്‍ബാഗ്

Posted on: December 2, 2015 7:52 pm | Last updated: December 2, 2015 at 7:52 pm

maruthi celerioമാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ സെലേറിയൊയുടെ എല്ലാ വകഭേദങ്ങള്‍ക്കും ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് സൗകര്യങ്ങള്‍ ഇനി ഓപ്ഷണലായി ലഭിക്കും. പെട്രോള്‍, ഡീസല്‍, എഎംടി വകഭേദങ്ങള്‍ക്ക് ഇത് ലഭ്യമാണ്. സാധാരണ വേരിയന്റിനെ അപേക്ഷിച്ച് 13,000 രൂപ മുതല്‍ 20,000 രൂപ അധികം മുടക്കണം , ഓപ്ഷണല്‍ വകഭേദത്തിന്. 2014 ല്‍ വിപണിയിലെത്തിയ സെലേറിയോ മികച്ച വില്‍പ്പനയുള്ള മോഡലാണ്. ഇതിനോടകം 1.30 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.

അടുത്തിടെ സ്വിഫ്റ്റ് ഡിസയര്‍ മോഡലുകളുടെ അടിസ്ഥാന വകഭേദത്തിനും മാരുതി സുസൂക്കി എയര്‍ബാഗും എബിഎസും ഓപ്ഷണലായി ലഭ്യമാക്കിയിരുന്നു.